മലയാറ്റൂരിൽ കാർണിവൽ മാർക്കറ്റിൽ ടർഫ് ഉദ്ഘാടനത്തോടനുബന്ധിച്ച് 26, 27 തീയതികളിൽ ആറുമണി മുതൽ 'മലയാറ്റൂർ കാർണിവൽ ലീഗ് ' എന്ന പേരിൽ ക്രിക്കറ്റ് മാച്ചും ഒരുക്കിയിട്ടുണ്ട്.
മലയാറ്റൂരിൽ വലിയ മാറ്റങ്ങളാണ് മിഥുൻ സുരേഷ് തുടങ്ങിയ 'കാർണിവൽ മാർക്കറ്റ് ' എന്ന സംരംഭം വഴി നടപ്പിലായിക്കൊണ്ടിരിക്കുന്നത്. മലയാറ്റൂർ അടിവാരത്ത് തടാകത്തിന് അഭിമുഖമായി വിവിധങ്ങളായ ഷോപ്പുകൾ, ഏസി ഓഡിറ്റോറിയവും, ഓപ്പൺ ഓഡിറ്റോറിയവും, കാർ വാഷ്, ജിംനേഷ്യം, കുതിര സവാരി, ടർഫ് എന്നിങ്ങനെ വിവിധങ്ങളായ കാര്യങ്ങൾ ഒരേയിടത്തിൽ ഒരുക്കിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം ആളുകളെത്തുന്നുണ്ട് .





