മീഡിയ അക്കാദമി മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ:ജനുവരി 4 വരെഅപേക്ഷിക്കാം | Apply Movie Camera Production Diploma

Post Ads 1

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ  കോഴ്‌സിലേക്ക് ജനുവരി നാലു വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. 




പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി.

Post Ads 2

Post a Comment

Previous Post Next Post