മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ | Preparations for the Malayattoor Kurisumudi pilgrimage

Post Ads 1

മലയാറ്റൂർ പുതുഞായർ തിരുനാളും വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള മലകയറ്റത്തെക്കുറിച്ചും പത്രസമ്മേളനം നടത്തി.  

കുരിശുമുടി വൈസ് റെക്ടറും. മലയാറ്റൂർ പള്ളി വികാരിയുമായ ജോസ് ഒഴലക്കാട്ട് ഈ വർഷം തീർത്ഥാടകർക്ക് വേണ്ടി  നടത്തുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ചും വാഹന നിയന്ത്രണങ്ങളെ കുറിച്ചും. സംസാരിക്കുകയുണ്ടായി. 



ഓശാന ഞായർ,. പെസഹാ വ്യാഴം,. ദുഃഖവെള്ളി. പുതുഞായർ ശനി ഞായർ എന്നീ ദിവസങ്ങൾ വൺവേ അടിസ്ഥാനത്തിൽ ആയിരിക്കും വാഹനങ്ങൾ പോകേണ്ടത്. വാഹനങ്ങൾ മലയാറ്റൂർ ഭാഗത്തുനിന്ന് വന്ന്. അടിവാരം കൂടി യൂക്കാലി കൂടി നടുവട്ടം ചന്ദ്രപ്പുര  കാലടിയിലേക്കോ  അങ്കമാലിയിലേക്ക് കടന്നുപോകാവുന്നതാണ്.

 മലകയറുമ്പോൾ പരിക്കുപറ്റുന്ന തീർത്ഥാടകരെ. സ്ട്രക്ചറിൽ ഇറക്കുന്നതിനും. ആംബുലൻസുകളിൽ. ഹോസ്പിറ്റലുകളിലേക്ക് യഥാസമയം എത്തിക്കുന്നതിനും ഉള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ മലമുകളിലും. ഒന്നാം സ്ഥലത്തിന് താഴെയും. മല അടിവാരത്തും ഡോക്ടേഴ്സ്. നേഴ്സ് എന്നിവരുടെ സേവനവും സൗജന്യമായി ക്രമീകരിച്ചിട്ടുണ്ട് പെരിയാറിൽ കുളിക്കാൻ ഇറങ്ങുന്ന തീർത്ഥാടകർക്ക് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ രാത്രിയും പകലും സ്കൂബ ടീമിനെയും. മുങ്ങൽ വിദഗ്ധരെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. മല ഇറങ്ങിവരുന്ന തീർത്ഥാടകർക്ക് കെഎസ്ആർടിസി സ്റ്റാൻഡും. പ്രൈവറ്റ് ബസ് സ്റ്റാൻഡും വെവ്വേറെ  ക്രമീകരിച്ചിട്ടുണ്ട് ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കാതിരിക്കാൻ വില വിവരപ്പട്ടിക ഓരോ കടയുടെ മുൻവശത്ത് സ്ഥാപിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനായി അടിവാരം മുതൽ മലമുകൾ വരെ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നുണ്ട് കടകളിൽ ഭക്ഷണം പാകം ചെയ്യുന്നവരും സപ്ലൈ ചെയ്യുന്ന വരും ആരോഗ്യവകുപ്പിൽ നിന്ന് കാർഡുകൾ വാങ്ങിക്കണം എന്ന് അറിയിച്ചിട്ടുണ്ട്. 

മലയാറ്റൂരിലേക്ക് വരുന്ന തീർത്ഥാടകർക്ക്. ഫുൾ കവർ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്. അതിനുള്ള പ്രീമിയം മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ നിന്ന് അടയ്ക്കുന്നതാണ് തിരുനാളിന്റെയും വിശുദ്ധ വാ ര ത്തിന്റെയും വൻ വിജയത്തിന് വേണ്ടി മലയാറ്റൂർ വിമലഗിരി ഇല്ലിത്തോട്. സെബിയൂർ എന്നീ ഇടവകയിൽ നിന്ന് ഇരുന്നൂറോളം അംഗങ്ങളുള്ള വിവിധങ്ങളായ കമ്മിറ്റി അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

 പത്രസമ്മേളനത്തിൽ അമ്പതോളം പത്രമാധ്യമങ്ങൾ പങ്കെടുത്തു. കുരിശുമുടി സ്പിരിച്വൽ ഫാദർ. ജോസ് വടക്കൻ. മലയാറ്റൂർ പള്ളി അസിസ്റ്റന്റ് വികാരി നിഖിൽ മുളവരിക്കൽ. മലയാറ്റൂർ പള്ളി കൈകാരന്മാരായ ജോയ് മുട്ടം തോട്ടിൽ  തോമസ് കരോട്ടപ്പുറം. അഗസ്റ്റിൻ വല്ലൂരാൻ. ലൂയിസ് പയ്യപ്പിള്ളി, വൈസ് ചെയർമാൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു

Post Ads 2

Post a Comment

Previous Post Next Post