സ: എം.എസ്. ദേവരാജൻ ഇന്ന് പുലർച്ചെ 6 മണിക്ക് ഹൃദയാഘാതം മൂലം അന്തരിച്ചു. സി.പി.ഐ.എം. മുൻ ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയും മുൻ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും ഹെഡ്‌ലോഡ് ആൻറ് ജനറൽ വർക്കേഴ്സ് യൂണിയൻ വിവിധ പാടശേഖര സമിതികളുടെ പ്രസിഡന്റ് എന്നിങ്ങനെ വൈവിധ്യമാർന്ന രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
മലയാറ്റൂർ തേക്കും തോട്ടം മംഗലത്തുപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ - മിനി , മകൻ - ദിനിൽ രാജ് 'അമ്മ - പാറുക്കുട്ടി അച്ഛൻ - സുകുമാരൻ (പരേതൻ)
അന്ത്യകർമ്മങ്ങൾ വൈകീട്ട് 5 മണിക്ക് എസ.എൻ.ഡി.പി. ശ്മശാനത്തിൽ നടന്നു. തുടർന്ന് കാടപ്പാറയിൽ വെച്ച് അനുശോചനയോഗം നടന്നു.