നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മണപ്പാട്ട് ചിറയിലേക്ക് താത്കാലികമായി വെള്ളം തുറന്നുവിടുന്നതിന് തീരുമാനമായി


മലയാറ്റൂർ:  മണപ്പാട്ട് ചിറയിലേക്ക് താത്കാലികമായി വെള്ളം തുറന്നുവിടുന്നതിന് തീരുമാനമായി. ഇറിഗേഷന്റെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ മണപ്പാട്ട് ചിറയിവെളളം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനെതിരെ   നാട്ടുകാരുടെ പ്രതിഷേധിച്ചിരുന്നതിനെ തുടർന്നാണ് ഇടമലയാർ കനാലിൽ നിന്നും ചിറയിലേക്ക് വെളളം തുറന്ന് വിടുന്നത്.

മുൻമന്ത്രി ജോസ് തെറ്റയിലിന്റെ ഇടപെട്ടാണ് ചിറയിലേക്ക് വെളളം തുറന്ന് വിടുന്നത്. മണപ്പാട്ടുചിറ ടൂറിസം വികസനം ശാശ്വതമായ പരിഹാരം കാണുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ പ്രാദേശികമായ ജനകീയസംരക്ഷണ വികസനസമിതി രൂപീകരിക്കാൻ നടപടി വേണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തും ഇറിഗേഷൻ വകുപ്പും തമ്മിലുള്ള തർക്കങ്ങളുടെ പേരിൽ അടച്ചുപൂട്ടപ്പെട്ടതും  നിശ്ചലമായിക്കിടക്കുന്നതുമായ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, മണി തൊട്ടിപ്പറമ്പിൽ, ഡെന്നിസ് കന്നപ്പിള്ളി, രാജു എം.പി, സെബാസ്റ്റ്യൻ ഇലവംകുടി, വിഷ്ണു വെള്ളിയാംകുളം, ഷാജി കിടങ്ങേൻ എന്നിവർ ആവശ്യപ്പെട്ടു.


Decided to temporarily release water to the Malayattoor Manappattu chira

Post a Comment

Previous Post Next Post

Post Ads 1

Post Ads 2