വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ആധാർ വോട്ടർ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു





ന്യൂഡല്‍ഹി: ആധാർ കാർഡ്   തിരിച്ചറിയല്‍ കാര്‍ഡുമായി (വോട്ടർ ഐഡി ) തമ്മില്‍ ബന്ധിപ്പിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരുവാൻ  കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 

ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നെങ്കിലും, സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുത് എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആണ് പദ്ധതി ഉപേക്ഷിച്ചത്. 

മുപ്പത്തിരണ്ട് കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരുന്നു.  എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാം എന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ആരംഭിച്ചു. 

നിയമം യാഥാര്‍ഥ്യമാകുമ്പോൾ  വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.


Post a Comment

Previous Post Next Post

Post Ads 1

Post Ads 2