കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു


കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണു ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു സുരേന്ദ്രന്‍. 
ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ സുരേന്ദ്രൻ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷപദവിയില്‍ ഏറെ ശ്രദ്ധേയനായി. 3 തവണ ലോക്സഭയിലേക്കും 3 തവണ നിയമസഭയിലേക്കും മത്സരിച്ചു.
കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കൾ– ഹരികൃഷ്ണൻ, ഗായത്രിദേവി. 

Post a Comment

Previous Post Next Post

Post Ads 1

Post Ads 2