ഇപ്പോൾ ലഭ്യമാകുന്ന വിവിധ തൊഴിലുകളുടെ വിവരണങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. തൊട്ടു താഴെക്കാണുന്നത് ഏതൊക്കെ ഒഴിവുകൾ ഈ മാസമുണ്ടെന്നാണ്. ഇത് ഫെബ്രുവരിലെ തൊഴിൽ വാർത്തകളാണ് . എല്ലാ ദിവസവും പുതിയ ഒഴിവുകൾ ചേർക്കുന്നുണ്ട്.
- ഹോം നേഴ്സ് ദുബായ് (നോർക്ക)
- എക്സിം ബാങ്ക് ഒഴിവുകൾ
- റെയിൽവേ അപ്രന്റീസ്
ദുബായിൽ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററിൽ വനിതാ ഹോം നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് വഴി തിരഞ്ഞെടുക്കുന്നു.
പ്രായം: 25നും 40നും മധ്യേ.
ശമ്പളം: 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ.
അപേക്ഷ: വിശദമായ ബയോഡാറ്റ nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അവസാന തീയതി - ഫെബ്രുവരി 25
എക്സിം ബാങ്കില്‍ വിവിധ തസ്തികകളിലായി ഒഴിവുകള്‍
എക്സിം ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 15നാണ് പരീക്ഷ.
ഏതെല്ലാം തസ്തികയാണുള്ളതെന്നു നോക്കാം
- ചീഫ് മാനേജര്‍ ലീഗല്‍ - 2
- മാനേജര്‍ ലീഗല്‍ - 6
- മാനേജര്‍ റിസ്‌ക് മാനേജ്‌മെന്റ്- ഐഎസ് സെക്യൂരിറ്റി - 1
- മാനേജര്‍ രാജ്ഭാഷ - 1
- ഡെപ്യൂട്ടി മാനേജര്‍ (ഐടി ഡെവലപ്പര്‍) - 1
- ഡെപ്യൂട്ടി മാനേജര്‍ ലീഗല്‍ - 2
- ഡെപ്യൂട്ടി മാനേജര്‍ രാജ്ഭാഷ - 2
- അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ (സെക്രട്ടേറിയല്‍ ഫങ്ഷന്‍) - 4
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - 3
600 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ.
ഓരോ തസ്തികയുടെയും യോഗ്യത ഉള്‍പ്പടെ വിശദവിവരങ്ങളറിയാനും അപേക്ഷിക്കാനുമായി www.eximbankindia.in എന്ന വെബ്‌സൈറ്റ് കാണുക. അവസാന തീയതി - ഫെബ്രുവരി 22
റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുകൾ
റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുണ്ട്. ഒഴിവുള്ള ട്രേഡുകളുടെ വിശദാംശങ്ങള്‍ അതാത് സോണുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ഈസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ ഡിവിഷനിലും വര്‍ക്ക്‌ഷോപ്പുകളിലുമായി 2792 ഒഴിവാണുള്ളത്. ഹൗറ-659, സിയാല്‍ദാ-526, മാല്‍ഡ-101, അസാന്‍സോള്‍-412, കഞ്ച്റപാറ-206, ലിലുവ-204, ജമാല്‍പുര്‍-684 എന്നിങ്ങനെയാണ് ഡിവിഷന്‍തിരിച്ചുള്ള ഒഴിവുകള്‍.
യോഗ്യത. : പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യവും
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റുമാണ്
അപേക്ഷിക്കേണ്ടത് ഓണ്‍ലൈനായി ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ.
വെബ്‌പോർട്ടൽ : www.rrcer.com
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1473 അപ്രന്റിസ് ഒഴിവുണ്ട്. ജബല്‍പുര്‍ ഡിവിഷനില്‍ 1273 ഒഴിവും ഭോപാല്‍ ഡിവിഷനില്‍ 200 ഒഴിവുമാണുള്ളത്. ജബല്‍പുരിലെ ഒഴിവിലേക്ക് ഫെബ്രുവരി 14 വരെയും ഭോപാല്‍ ഡിവിഷനിലേക്ക് ഫെബ്രുവരി 26 വരെയും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.
വെബ്‌സൈറ്റ് : wcr.indianrailways.gov.in
ടോള്‍ഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയില്‍ നിന്നും),
0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സേവനം) എന്നിവയില്‍ ബന്ധപ്പെടാം.