മലയാറ്റൂർ, വിമലഗിരി , ഇല്ലിത്തോട്, സെബിയൂർ എന്നീ ഇടവകയിൽ നിന്നും വിശ്വാസികൾ ഒരുമിച്ച് മലയാറ്റൂർ കുരിശുമല പ്രാർത്ഥനാപൂർവ്വം കയറി .
ഫാ. തോമസ് മഴുവഞ്ചേരി ആമുഖ പ്രാർത്ഥന നടത്തി. തോമാശ്ലീഹായുടെ തിരുസ്വരൂപത്തിനു മുമ്പിൽനിന്നാണ് കുരിശുമുടി മലകയറ്റത്തിന് തുടക്കം കുറിച്ചത്. വിമലഗിരി പള്ളി വികാരി ഫാ. തോമസ് മഴുവഞ്ചേരി ആമുഖ പ്രാർത്ഥന നടത്തി.
കുരിശുമുടി മാർതോമാ മണ്ഡപത്തിൽ എത്തിയ തീർത്ഥാടക സമൂഹത്തെ മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളൻ, കുരിശുമുടി സ്പിരിച്യുൽ ഫാ. ആൽബിൻ പാറേക്കാട്ടിൽ, മഹാ ഇടവകയിലെ വികാരിമാർ എന്നിവർ ചേർന്ന് മലകയറി വന്ന വിശ്വാസ സമൂഹത്തെ എതിരേറ്റ് സമാപന പ്രാർത്ഥന ചൊല്ലി ആശീർവദിച്ചു സ്വീകരിച്ചു. തുടർന്ന് കുരിശുമുടിയിലെ സന്നിധി ദേവാലയത്തിൽ വച്ച് സമൂഹബലി അർപ്പിച്ചു. റോജി എം ജോൺ എം.എൽ.എയും മല കയറാൻ ഉണ്ടായിരുന്നു.
കുരിശുമുടിയിൽ ദിവസവും രാവിലെ 5.30 നും, 7.30 നും, 9.30 നും ദിവ്യബലിയും നൊവേനയും വൈകീട്ട് 6.30 ന് ആരാധനയും ജപമാലയും 7 ന് വി. കുർബാനയും നൊവേനയും ഉണ്ടാകും. താഴത്തെ പള്ളിയിൽ ദിവസവും രാവിലെ 5.30 ന് ആരാധനയും ജപമാലയും 6 നും, 7 നും. 5.15 നും ദിവ്യബലിയും ഉണ്ടാകും.
Photos by