COVID AT MALAYATTOOR-NEELEESWARAM EETTAKADAVU / മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ ഈറ്റക്കടവിലുള്ള ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്


ലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ഈറ്റക്കടവിൽ താമസിയ്ക്കുന്ന (കമ്പനിപ്പടി വിശ്വകർമ്മപുരം ഭാഗത്ത്) ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വര ഗവണ്മെന്റ് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇതിനെക്കുറിച്ച് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശം കാണാം.


കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്‌സയിലാണ്. 
വെറുതെയുള്ള ചുറ്റിക്കറങ്ങലും , കവലകളിലുള്ള നാട്ടുവർത്തമാനവും നമുക്ക് ഉപേക്ഷിക്കാം, മാസ്ക്ക് നിർബന്ധമായും ധരിയ്ക്കുക. സാമൂഹിക അകലം പാലിയ്ക്കുക. കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ഇടയ്ക്കിടെ വൃത്തിയാക്കുക.
നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തെയും ജീവനെയും വിലമതിയ്ക്കുക 

പഞ്ചായത്ത്   പ്രസിഡന്റ് ഫേസ്‌ബുക്കിൽ കുറിച്ചത് 

പ്രിയപ്പെട്ടവരേ,
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി വിശ്വകർമപുരം ഭാഗത്ത്‌ കോവിഡ്19 സ്ഥിരീകരിച്ചിരിക്കുകയാണ്. ചൊവ്വര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫിനും അവരുടെ ഭർത്താവിനുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ കോൺടാക്ട് ട്രേസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സോൺ സംബന്ധിച്ച തീരുമാനങ്ങൾ കളക്ടറേറ്റിൽ നിന്നാണ് അറിയിക്കുന്നത്. പഞ്ചായത്തിലെ നിവാസികൾ അനാവശ്യമായി പുറത്ത് ഇറങ്ങാതെ ശ്രദ്ധിക്കുക. ആർക്കെങ്കിലും പനി, ജലദോഷം മുതലായവ വരുകയാണെങ്കിൽ നേരിട്ട് ആശുപത്രിയിൽ പോകാതെ വാർഡ് മെമ്പറേയോ ആശ പ്രവർത്തകരെയോ വിവരം അറിയിച്ചു ചികിത്സ തേടേണ്ടതാണ്. മാസ്ക് ധരിക്കുന്നതും കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കഴുകുന്നതും സാമൂഹിക അകലവും നിർബന്ധമായും പാലിക്കുക. പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും സജ്ജമാണ്. സോൺ സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ചു കളക്ടറേറ്റിൽ നിന്നും അറിയിപ്പ് ലഭിച്ചതിനു ശേഷം പൊതു അറിയിപ്പ് നൽകുന്നതായിരികക്കും. വയോജങ്ങളും കുട്ടികളും പൊതു ഇടങ്ങളിൽ പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.
ഈ സാഹചര്യത്തിൽ ഔദ്യോഗികമല്ലാത്തതും തെറ്റായതുമായ അറിയിപ്പുകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുന്നതാണ്.
പൊതു ഇടങ്ങളിൽ അനാവശ്യമായുള്ള കൂടിച്ചേരലുകൾ നിർബന്ധമായും എല്ലാവരും ഒഴിവാക്കേണ്ടതാണ്.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.
ബിബി സെബി
പ്രസിഡന്റ്‌
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത്.



Post a Comment

Previous Post Next Post

Post Ads 1

Post Ads 2