മലയാറ്റൂർ - നീലീശ്വരം ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ശ്രീ.ഷാഗിൻ കണ്ടത്തിലിന്റെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രദേശത്ത് മൂന്ന് കോവിഡ് പോസറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെ ചേർത്തിരിയ്ക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്നറിയിച്ചു.
- പഞ്ചായത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ 7 am. മുതൽ 7 pm. വരെ മാത്രം പ്രവർത്തിപ്പിക്കേണ്ടതാണ്.
- ഹോട്ടലുകളിൽ കുപ്പി ഗ്ളാസിനു പകരം ഡിസ്പോസിബിൾ ഗ്ളാസ് ഉപയോഗിക്കണം.
- കടകളിലും , പരിസരത്തും കൂട്ടം കൂടി നിൽക്കരുത്.
- 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർ വീടുകളിൽ തന്നെ കഴിയണം.
- പുറത്തിറങ്ങുന്നവർ മാസ്‌ക്ക്, സാനിറ്റൈസർ ഇവ ഉപയോഗിക്കണം.
- എല്ലാ കടകളിലും സാനിറ്റൈസർ നിർബന്ധമാണ്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ പഞ്ചായത്ത് തയ്യാറാണെന്നും, ഭയമില്ല ജാഗ്രതയാണ് വേണ്ടതെന്നും വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ അറിയിച്ചു.