സംസ്ഥാന വനിതാ വികസന കോര്പറേഷന് വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്കുന്നു. നിശ്ചിത വരുമാന പരിധിയിലുളള 18-55 നും മധ്യേ പ്രായമുളള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. www.kswdc.org വെബ് സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കാം.
കൂടാതെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 3 ശതമാനം -3.5 ശതമാനം നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുളള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിത കര്‍മസേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പടിക. ഫോണ്‍ 0484-2984932, 9496015011.