മലയാറ്റൂർ നീലീശ്വരം സ്വദേശിയും അഭിഭാഷകനുമായ അഡ്വ.ചാര്‍ളി പോള്‍ ട്വന്റി 20 യുടെ- ചാലക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി.കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് - ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍.
മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.
പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍ ജനസേവ ശിശുഭവന്‍ പ്രസിഡന്റ്, കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആന്റ് എംപവര്‍മെന്റ് (എം.എസ്.ജെ.ഇ) ന്റെ മാസ്റ്റര്‍ ട്രെയ്‌നറും കേരള സര്‍ക്കാ രിന്റെ മൈനോരിറ്റി വെല്‍ഫയര്‍ വകുപ്പ് ഫാക്കല്‍റ്റിയുമാണ്. മുമ്പ് തൃശ്ശൂര്‍ എക്‌സൈസ് അക്കാദമിയില്‍ ഫാക്കല്‍റ്റിയായിരുന്നിട്ടുണ്ട്. നേതൃത്വം, വ്യക്തിത്വവികസനം, പ്രസംഗകല, മോട്ടിവേഷന്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, സ്ട്രസ് മാനേജ്‌മെന്റ്, പാരന്റിംഗ്, ലൈഫ് സ്‌കില്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മാസ്റ്റര്‍ ട്രെയിനറാണ്. 35 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്.
വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുണ്ട്. മദ്യവിരുദ്ധസമിതി വക്താവെന്നനിലയില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവരുന്നു. പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
മദ്യവിരുദ്ധപോരാട്ടരംഗത്ത് മൂന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്നു. പ്രൊഫ.എം.പി.മന്മഥന്‍, പ്രൊഫ.ജി.കുമാരപിള്ള തുടങ്ങിയ പ്രമുഖ മദ്യവിരുദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ സമരങ്ങളില്‍ പങ്കാളിയായിരുന്നു.
കെ.സി.ബി.സി.മദ്യവിരുദ്ധസമിതിയുടെ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളാണ്. ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം, കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ സംസ്ഥാന അവാര്‍ഡ്, ബെസ്റ്റ് ആര്‍ട്ടിക്കിള്‍ അപ്നാദേശ് അവാര്‍ഡ്, മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മദര്‍ അവാര്‍ഡ്, ലഹരി വിരുദ്ധ സേനാനി അവാര്‍ഡ്, ഔട്ട്സ്റ്റാന്റിംഗ് പേഴ്‌സണല്‍ അവാര്‍ഡ്, ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ സംസ്ഥാന അവാര്‍ഡ്, പ്രൊഫ.എം.പി.മന്മഥന്‍ സംസ്ഥാന പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 2002, 2004, 2006, 2013 വര്‍ഷങ്ങളില്‍ നടത്തിയ മദ്യവിരുദ്ധ കേരള യാത്രകളില്‍ സഹക്യാപ്റ്റനായിരുന്നു. സി.എല്‍.സി സംസ്ഥാന പ്രസിഡന്റായിരിക്കെ 1992 ഒക്ടോബര്‍ 2 മുതല്‍ 18 വരെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തിയ കേരളയാത്ര യുടെ ക്യാപ്റ്റനും കെ.സി.എസ്.എല്‍. നടത്തിയ സ്‌നേഹസന്ദേശയാത്ര യുടെ ക്യാപ്റ്റനും 2008 ല്‍ എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിശ്വാസ സംരക്ഷണ ജാഥയുടെ സഹക്യാപ്റ്റനുമായിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജന.സെക്രട്ടറി, സി.എല്‍.സി. സംസ്ഥാന പ്രസിഡന്റ്, അതിരൂപത പ്രസിഡന്റ്, കെ.സി.എസ്.എല്‍ സംസ്ഥാന പ്രസിഡന്റ്, ഡി.സി.എല്‍ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സീറോ മലബാര്‍ സഭയുടെ ഏഴംഗ പി.ആര്‍.ഒ. സമിതിയിലും അല്മായ കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലിലും അംഗമായിരുന്നു. അങ്കമാലിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന കൈരളി ടൈഡിംഗ്‌സ് പത്രത്തിന്റെ ചീഫ്എഡിറ്ററും വണ്ടര്‍ ടൈഡിംഗ്‌സ് മാസികയുടെ റസിഡന്റ് എഡിറ്ററുമായിരുന്നു.
മലയാറ്റൂര്‍ സെന്റ്‌തോമസ് എച്ച്.എസ്.എസ്, കാലടി ശ്രീശങ്കരാ കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, തിരുവനന്തപുരം ലോ അക്കാദമി ലോകോളേജ്, യൂണിവേഴ്‌സിറ്റി സെന്റര്‍, കാര്യവട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മുന്‍ മന്ത്രി ടി.വി.തോമസിന്റെ സഹോദരി പുത്രി ഡോ.ഡിന്നി കെ. മാത്യു ആണ് ഭാര്യ, (മാനേജര്‍, എച്ച്.ആര്‍ & അഡ്മിന്‍, പീപ്പിള്‍സ് അര്‍ബന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ്) മക്കള്‍- ദ്രുപ ഡിന്നി ചാള്‍സ്, (സീനിയര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് റിസേര്‍ച്ചര്‍, കോണ്ടേനാസ്റ്റ്, ബാംഗ്ലൂര്‍) , ആത്മ ഡിന്നി ചാള്‍സ്. (പ്രോജക്ട് മാനേജര്‍, സെന്‍ട്രല്‍ സ്‌ക്വയര്‍ ഫൗണ്ടേഷന്‍, ഡല്‍ഹി.)
വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍, അങ്കമാലി മേരിമാതാ പ്രോവിന്‍സിലെ ഫാ.മാര്‍ട്ടിന്‍ പോള്‍ കാളാംപറമ്പില്‍ വി.സി. സഹോദരനും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ എസ്.എച്ച് പ്രോവിന്‍സിലെ സിസ്റ്റര്‍ ബോണി മരിയ എഫ്. സി.സി സഹോദരിയുമാണ്.
കടപ്പാട് - Fb / Jaison Malayattoor