പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | Application invited for thulyatha 10th and plus two

THULYATHA REGISTRATION TENTH & PLUS TWO

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

ഏഴാംതരം തുല്യത/ഏഴാം ക്ലാസ്സ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. പത്താംതരം/പത്താം ക്ലാസ്സ് പാസ്സായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടു/പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്ററി കോഴ്സിന് (ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാം.  

പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കന്റ്‌ററി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്‌ട്രേഷന്‍ ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്.

എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്ററിക്ക് 300 രൂപയും അടച്ചാല്‍ മതി. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താംക്ലാസ്സ് തുല്യതയ്ക്ക് 1000 രൂപ വീതവും ഹയര്‍സെക്കന്ററി തുല്യതയ്ക്ക് 1250 രൂപവീതവും പഠനകാലയളവില്‍ ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കണം. 

ഫൈനില്ലാതെ 2024 മാര്‍ച്ച് 15വരെ  അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484- 2426596, 9496877913. www.literacymissionkerala.org വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ കോഴ്സ്, നാലാംതരം തുല്യതാ കോഴ്സ്, ഏഴാം തരം തുല്യതാ കോഴ്സ് എന്നീ കോഴ്സുകളിലേക്കും ഇക്കാലയളവില്‍ അപേക്ഷിക്കാവുന്നതാണ്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2