മലയാറ്റൂർ ഗവ ആയുർവേദ ഡിസ്പൻസറി എൻ.എ.ബി.എച്ച് എൻട്രി അംഗീകാര സർട്ടിഫിക്കറ്റ് മന്ത്രി വീണ ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി

മലയാറ്റൂർ ഗവ.  ആയുർവേദ ഡിസ്പൻസറിക്ക് എൻ.എ.ബി.എച്ച് എൻട്രി അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി. 

പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര, വൈസ് പ്രസിഡന്റ് ലൈജി ബിജു, പഞ്ചായത്തഗം സതി ഷാജി, മലയാറ്റൂർ ആയൂർവേദ ഡിസ്പൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രശ്മി.വി .എൻ.എന്നിവർ സംബന്ധിച്ചു.

നീലീശ്വരത്ത് ആയുഷ് ഹെൽത്ത് ആന്റ് വെൽറനസ് സെന്ററായി പ്രവർത്തിച്ച് വരുന്ന ആയുർവേദ ഡിസ്പൻസറി കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ സേവനങ്ങളാണ് അംഗീകാരം നേടി കൊടുത്തത്. 

മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്തും, ദേശീയ ആയുഷ് മിഷനും നടത്തിയ  പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രശ്മി.വി .എൻ -ന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കിയത്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2