MALAYAYATTOOR KURISUMUDY 2025 TIMING - PILGRIMAGE & HOLLY MASS
മലയാറ്റൂർ കുരിശുമുടിയിൽ നോമ്പുകാലത്ത് എത്തുന്നവർക്കായി പ്രത്യേക അറിയിപ്പ്.
മലകയറ്റം സമയക്രമം
- നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും (രാത്രിയും പകലും) കുരിശുമുടി മലകയറ്റം.
- 2025 മാർച്ച് 20 മുതൽ മെയ് 25 വരെ ദിവസത്തിൻ്റെ മുഴുവൻ സമയവും കുരിശുമുടി മലകയറ്റത്തിന് സൗകര്യം.
- 2025 മാർച്ച് 2 മുതൽ 20 വരെ രാവിലെ 4.30 മുതൽ രാത്രി 10 മണി വരെ മലകയറ്റം. 12 മണിക്ക് ലൈറ്റ് ഓഫ് ചെയ്യും
വി.കുർബാനയും മറ്റ് ശുശ്രൂ ഷകളും
എല്ലാദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വി. കുർബാന, നൊവേന, വൈകുന്നേരം 6 മണിക്ക് ജപമാല, വി. കുർബാന, നൊവേന
ശനിയാഴ്‌ചകളിൽ രാത്രി 12 മണിക്ക് വി. കുർബാന, നൊവേന
കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർത്ഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കു ന്നതിനും എല്ലാ സമയതത്തും സൗകര്യം ഉണ്ടായിരിക്കും.
നോമ്പിന്റെ ആദ്യ 5 വെള്ളിയാഴ്‌ചകളിലും (മാർച്ച് 7. 14, 21, 28 ഏപ്രിൽ 4 ദിവസങ്ങളിൽ) പ്രമുഖ വചന പ്രഘോഷകർ നയിക്കുന്ന ജാഗരണ പ്രാർത്ഥന ഉണ്ടായിരിക്കും. 7 മണിക്ക് മലയടിവാരത്ത് നൊവേന തുടർന്ന് പ്രാർത്ഥനാപൂർവ്വം മലകയറ്റം. കുരിശുമുടിയിൽ മദ്ധ്യസ്ഥ പ്രാർത്ഥന, വചന പ്രഘോഷണം, ആരാധന, 12 മണിക്ക് വി. കുർബാന, തൈലാഭിഷേക പ്രാർത്ഥന.
ഏപ്രിൽ 11 (40-ാം വെള്ളി) മലമുകളിൽ മാത്രി 10 മണിക്ക് വചന പ്രഘോഷണം, 11 മണിക്ക് ആരാധന, 12 മണിക്ക് വി. കുർബാന
40-ാം വെള്ളിക്കുശേഷം തിരുനാൾവരെ ജാഗരണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതല്ല.
തിരുനാൾ കഴിഞ്ഞാൽ പതിവുപോലെ ആദ്യവെള്ളികളിൽ മാത്രം ജാഗരണ പ്രാർത്ഥന