പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി


കാലടി: മലയാറ്റൂർ-നീലിശ്വരം ഗ്രാമപഞ്ചായത്തിലെ. പന്തക്കൽ കർത്തനാപുരം പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി. പാടശേഖരസമിതി പ്രസിഡണ്ട്  ജോയ് മുട്ടം തോട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ജോയ് അവൂക്കാരൻ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർമാരായ സെലിൻ പോൾ. സേവർ വടക്കഞ്ചേരി. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.. സമിതി സെക്രട്ടറി പൗലോസ് ചിറയത്ത്. ചന്ദ്രൻ. മോഹനൻ ജോണി. ഷാജി. എന്നിവർ പ്രസംഗിച്ചു അനേകംനെൽ കർഷകരും പങ്കെടുത്തു.



130 ഏക്കറോളം വരുന്ന. നെൽകൃഷി. ഈ പ്രദേശവാസികളായ. 220 ചെറുകിട നെൽ കർഷകരാണ് കൃഷി ഇറക്കിയിരിക്കുന്നത്. അവരവരുടെ വീട്ടിലെ ചെലവിനും. മായം കലരാത്ത. നല്ല ഭക്ഷണം കഴിക്കുന്നതിനും വേണ്ടിയാണ് സ്വന്തം നിലം വിതച്ചു നെല്ല് ഉത്പാദിപ്പിക്കുന്നത് ബാക്കി വരുന്ന നെല്ലാണ് സപ്ലൈകോ വഴി വിൽക്കുന്നത്. 

നെൽകൃഷി ലാഭകരമായിട്ടല്ല. സ്വന്തം നിലം നശിപ്പിച്ചു കളയണ്ടല്ലോ എന്ന് കരുതിയാണ് പലരും കൃഷി ഇറക്കുന്നത്. ഈ നെൽപ്പാടം കാണുമ്പോൾ ആശ്ചര്യവും. അഭിമാനവും. തോന്നുകയാണ് ഇതിലൂടെ കടന്നുപോകുന്നവർക്കും കർഷകർക്കും

Post a Comment

Previous Post Next Post

Post Ads 1

Post Ads 2