ബാസ്‌കറ്റ്ബാൾ കോർട്ട് ഉദ്ഘാടനം മലയാറ്റൂർ - വിമലഗിരി ന്യൂമാൻ അക്കാദമിയിൽ അത്യാധുനിക രീതിയിലുള്ള ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്ത്യാ കോമൺ വെൽത്ത് ട്രേഡ് കമ്മീഷണർ ഡോ. വർഗ്ഗീസ് മൂലൻ നിർവ്വഹിച്ചു.
നിരവധി പേരുടെ സാമ്പത്തിക സഹകരണത്തോടെ 13 ലക്ഷം രൂപ മുതൽ മുടത്തിൽ നിർമ്മിച്ച ബാസ്ക്‌കറ്റ് ബോൾ കോർട്ട് ഉന്നത നിലവാരത്തിലുള്ളതാണ്. സ്ക്‌കൂൾ മാനേജർ റവ. ഫാ. പോൾപടയാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഡോ. വർഗ്ഗീസ്‌മൂലൻ, റവ- ഫാ. തോമസ് തൊടുകുളം (യു.എസ്.എ), മനോജ് ആന്റണി പുത്തേൻ, ബിജു മുട്ടം തൊട്ടിൽ എന്നിവരെ ആദരിച്ചു. വിമലഗിരി പള്ളി ട്രസ്‌റ്റി സാബു തോമസ് ആശംസകൾ നേർന്ന് സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജോമിൻ പി സ്വാഗതവും, പി.റ്റി.എ പ്രസിഡന്റ് അലക്‌സ് തോമസ് നന്ദിയും പ്രകാശിപ്പിച്ചു.
സ്ക്കൂൾ അവധിക്കാലത്ത് ബാസ്ക്‌കറ്റ്ബാൾ, റോളർ സ്കേറ്റിങ്ങ് , നെറ്റ് ബോൾ എന്നിവയിൽ പ്രത്യേക പരിശീലന പദ്ധതിയും സ്ക്‌കൂളിൽ സംഘടിപ്പിക്കുമെന്ന് പ്രാൻസിപ്പാൾ അറിയിച്ചു.