ആയുർവ്വേദ ആശുപത്രിയിൽ ഒഴിവുകൾ
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുള്ള താഴെ പറയുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അറിയാം.
ഫോണ്‍: 0484-2365922
സാനിറ്റേഷന്‍ വര്‍ക്കര്‍
യോഗ്യത:ഏഴാം ക്ലാസും, എഴുതുവാനും വായിക്കുവാനുമുള്ള കഴിവും.
അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 28-ന് വൈകിട്ട് മൂന്നിന്
ഫിസിയോ തെറാപ്പിസ്റ്റ്
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡി എം എല്‍ ടി / തത്തുല്യ സര്‍ട്ടിഫിക്കറ്റ്. അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 29-ന് വൈകിട്ട് മൂന്നിന്
റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡൻ്റ്
യോഗ്യത: എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്, ടു വീലര്‍ ലൈസന്‍സ്
അഭിമുഖത്തിന്റെ സമയം: മാര്‍ച്ച് 28-ന് വൈകിട്ട് നാലിന്