കാലടി: കാലടി ടൗൺ ജുമാമസ്ജിദിൽ ഈദ് നമസ്കാരത്തിന് ശേഷം സൗഹാർദ്ദ സന്ദേശവുമായി പതിവ് പോലെ കാലടി സെന്റ് ജോര്ജ്ജ് പള്ളി വികാരി റവ. ഫാ. മാത്യു കിലുക്കൻ അസി. വികാരി ഫാ. ഡെൽവിനോടൊപ്പം എത്തിച്ചേർന്ന് പെരുന്നാൾ ആശംസകൾ അറിയിച്ചു.
ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. അഹമ്മദ് കബീർ ബാഖവി ഉസ്താദ്, അസി. ഇമാം കുഞ്ഞുമുഹമ്മദ് മൗലവി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് A.M കോയ, സെക്രട്ടറി A.A നൂറുദ്ദീൻ എന്നിവർ ചേർന്ന് അച്ചന്മാരെ സ്വീകരിച്ചു.
വർഗ്ഗീയതയും സ്വജന പക്ഷപാതവും അരങ്ങു വാഴുന്ന ഈ കെട്ട കാലത്ത്, മനുഷ്യർ തമ്മിലുള്ള ഐക്യവും സാഹോദര്യവും ഇതര മത വിദ്വേഷങ്ങൾക്കും വെറുപ്പിനും വഴിമാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത് നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന സൗഹാർദ്ദവും കൂടിച്ചേരലുകളും വീണ്ടെടുക്കാൻ ഇതുപോലുള്ള ആഘോഷങ്ങൾ കാരണമാകട്ടെയെന്ന് ഇമാമും അച്ചനും ചേർന്ന് നിന്നുകൊണ്ട് നമ്മെ ഉദ്ബോധിപ്പിക്കുന്നു.