മലയാറ്റൂർ : മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ വോളിബോൾ ഈറ്റില്ലമായ മലയാറ്റൂരിൽ നിന്ന് ഒട്ടനവധി ദേശീയ താരങ്ങൾ ഉണ്ടായിട്ടുണ്ട്. പുതു തലമുറയെ വളർത്തിയെടുക്കുന്നതിനായി മലയാറ്റൂർ വിമലഗിരി പള്ളി ഗ്രൗണ്ടിൽ വിമലഗിരി ചെറുപുഷ്പ മിഷൻ ലീഗിന്റെയും, മലയാറ്റൂർ സിക്സസ് വോളിബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ 'സമ്മർ വോളി ക്യാമ്പ് ' ആരംഭിച്ചു.
![]() |
ക്യാമ്പിന്റെ രക്ഷാധികാരി വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടിൽ ഉത്ഘാടനം നിർവ്വഹിച്ചു. മലയാറ്റൂർ- നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയി അവോക്കാരൻ മുഖ്യാഥിതി ആയിരുന്നു. സംഘാടക സമിതി ജോയിന്റ് കൺവീനർ ശ്രീ. വർഗ്ഗീസ് റാഫേൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പറായ ശ്രീ. സേവ്യർ വടക്കുംചേരി, മലയാറ്റൂർ നീലീശ്വരം കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. എസ് .ഐ . തോമസ്, നാഷണൽ പ്ലെയർ ആയ ശ്രീ. തങ്കച്ചൻ കുറിയേടത്ത്, ശ്രീ തോമസ് മഞ്ഞപ്ര (മുൻ DIST കോച്ച് ), ജോയിന്റ് കൺവീനർ ശ്രീ. രാധാകൃഷ്ണൻ തറനിലം, രഘു കുറിച്ചിലക്കോട് (കുറിച്ചിലക്കോട് വോളി ക്ലബ്ബ് അംഗം), എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
സംഘാടക സമിതി കൺവീനറായ ശ്രീ. ടോമി ശങ്കൂരിക്കൽ നന്ദി പറഞ്ഞു.
ഇന്ത്യൻ ആർമിയുടെ റിട്ടേഡ് സോൾജിയർ ശ്രീ. ജോസഫ് പയ്യപ്പിള്ളിയാണ് കോച്ചിങ് നൽകുന്നത്. അദ്ദേഹം വോളിബോൾ താരവും ആർമി പ്ലെയറും ഹാൻഡ് ബോൾ നാഷണൽ വിന്നറുമാണ്.
ശ്രീ. ജോർജ് A F, ശ്രീ. അലക്സ് തോമസ്, ശ്രീ. തോമസ് പനഞ്ചിയ്ക്കൽ, ശ്രീ പവി മലയാറ്റൂർ, കുറിച്ചിലക്കോട് വോളി ക്ളബ്ബ് അംഗങ്ങളായ ശ്രീ മോഹനൻ, ശ്രീ രവി മുതലായവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
രാവിലെ 6 .30 നു ക്യാമ്പ് ആരംഭിക്കും. കോച്ചിംഗിനു ശേഷം ഹെൽത്തി ഫുഡ് നൽകും. രണ്ടുമാസക്കാലത്തേക്കാണ് കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നത്.