ലഹരി വിരുദ്ധ സന്ദേശ പ്രചാരണയാത്ര
മലയാറ്റൂർ: ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അതിന്റെ വിപണനവും പൂർണ്ണമായി ഒഴിവാക്കുന്നതിനായി മലയാറ്റൂർ സമന്വയ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ പ്രചാരണ യാത്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയ് അവോക്കാരൻ ഉദ്ഘാടനം ചെയ്തു.
മത സാമുദായിക സാംസ്കാരിക പ്രവർത്തകർ അണിനിരന്ന യാത്ര മലയാറ്റൂർ സമന്വയ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചമ്മിനി വഴി കാടപ്പാറ ജംഗ്ഷനിൽ സമാപിച്ചു. പൊതു സമൂഹത്തിന്റെ പരിപൂർണ്ണമായ പിന്തുണ ഉണ്ടായാൽ ലഹരിക്കെതിരെയുള്ള നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താകുമെന്ന് കാലടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനീഷ് മോഹൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് പറഞ്ഞു.
അസോസിയേഷൻ രക്ഷാധികാരി ശ്രീ ജോസ് വരേക്കുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ച് 5-ാം വാർഡ് മെമ്പർ ശ്രീമതി ബിൻസി ജോയി, വിമലഗിരി പള്ളി വികാരി റവ.ഫാ പോൾ പടയാട്ടിൽ, മലയാറ്റൂർ (E) SNDP ശാഖായോഗം പ്രസിഡന്റ് ശ്രീ MP വിനയകുമാർ, മലയാറ്റൂർ KPMS സെക്രട്ടറി ശ്രീമതി അമ്മിണി രവി എന്നിവർ സംസാരിച്ചു. ധനഞ്ജയൻ മംഗലത്തുപറമ്പിൽ സ്വാഗതവും സാൻ ജോ നിരപ്പേൽ നന്ദിയും പറഞ്ഞു.