വാഹനാപകടത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു.
ഏഴ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തീവ്ര ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നു. 🙏
കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ബിൽജിത്ത് ബിജു.
കെ-സോട്ടോയുടെ നേതൃത്വത്തിൽ അവയവദാന നടപടികൾ ആരംഭിച്ചു.