നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം തൃശൂർ കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ 'നിയുക്തി 2025' മെഗാ ജോബ് ഫെയർ നടത്തും .
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയുള്ള ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുന്നത്.
എസ്എസ്എൽസി, പ്ലസ് ടു,ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം
കൂടുതൽ വിവരങ്ങൾക്ക് 📞 0484-2422452, 9446926836 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.