വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എൻഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.
കമ്പനി നിയമങ്ങൾ ലംഘിച്ചെന്ന് ക ണ്ടെത്തിയതിനെത്തുടർന്നാണ് കോടതി നടപടി. നിലവിലെ ഭാരവാഹികളെ അയോഗ്യരാക്കിയ സാഹചര്യത്തിൽ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ് സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പ്രഫ. എം.കെ. സാനു, സംരക്ഷണ സ മിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്ര സേനൻ തുടങ്ങിയവർ നൽകിയ ഹർ ജിയിലാണ് കോടതി ഉത്തരവ്.
2013 മുതൽ തുടർച്ചയായ മൂന്ന് വർ ഷം വാർഷിക കണക്കുകളും റിട്ടേണു കളും സമർപ്പിക്കുന്നതിൽ ഭരണസമി തി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.
ഇത് കമ്പനി നിയമങ്ങളുടെ ഗുരുതര മായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷൻ വകുപ്പ് നൽ കിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.
നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ പുതിയ ബോർഡ് ഓഫ് ഡ യറക്ടേഴ്സിനെ വൈകാതെ നിശ്ചയി ക്കേണ്ടി വരും
