മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു


തിരുവല്ല: എംസി റോഡിലെ  തിരുമൂലപുരത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനെ പിന്നാലെ എത്തിയ ടിപ്പർ മറികടക്കാൻ ചെയ്യാൻ ശ്രമിച്ചു. ടിപ്പറിന് സൈഡ് നൽകവേ നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയോ കാർ റോഡ് വക്കിലെ വൈദ്യുത പോസ്റ്റുകളിലും കോൺക്രീറ്റ് തൂണുകളിലും ഇടിച്ച ശേഷം സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലം കണ്ണമല സ്വദേശികളായ ബിജു ജോസഫ് ( 59), ആഷിക് ബിജി (19), റീത്ത (76) എന്നിവർക്കാണ് പരിക്കേറ്റത്.


Post a Comment

Previous Post Next Post

Post Ads 1

Post Ads 2