വിശുദ്ധവാര തിരുകർമ്മങ്ങൾ മലയാറ്റൂർ താഴത്തെ പള്ളിയിൽ ( സെന്റ് തോമസ് പളളി )
മാർച്ച് 29ന് ഓശാന ഞായർ ദിവസം രാവിലെ 6 ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന. സെന്റ്. തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും കുരുത്തോല പ്രദക്ഷിണം ആരംഭിക്കും. എറണാകുളം - അങ്കമാലി അതിരൂപത പ്രോട്ടോസിൻഞ്ചെലൂസ് ഫാ. ജിമ്മി പൂച്ചക്കാട്ട് കാർമ്മികത്വം വഹിക്കും. രാവിലെ 9നും വൈകിട്ട് 5. 30നും വിശുദ്ധ കുർബ്ബാന.
പെസഹാ വ്യാഴം ദിനമായ ഏപ്രിൽ 2 ന് രാവിലെ 6 ന് കാൽകഴുകൽ ശുശ്രൂഷ തുടർന്ന് വിശുദ്ധ കുർബ്ബാന. സെന്റ്. തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് കാർമ്മികത്വം വഹിക്കും. പാറപ്പുറം ഐശ്വര്യ ഗ്രാം ഡയറക്ടർ ഫാ. ആൻറണി വട്ടപ്പറമ്പൻ വചന സന്ദേശം നൽകും. തുടർന്ന് പൂർണദിന ആരാധന. വൈകിട്ട് 4 ന് കാൽകഴുകൽ നേർച്ച ശുശ്രൂഷ. 7 മുതൽ 8 വരെ പൊതു ആരാധന തിരുമണിക്കൂർ അപ്പം മുറിക്കൽ ശുശ്രൂഷ.
ദുഃഖവെള്ളി ദിനമായ ഏപ്രിൽ 3 ന് രാവിലെ 6.30ന് പീഡാനുഭവ തിരുകർമ്മങ്ങൾ, വിശുദ്ധ കുർബ്ബാന, കുരിശുവന്ദനം തൃക്കാക്കര എസ് എസ് മൈനർ സെമിനാരി ഡയറക്ടർ ഫാ. മാർട്ടിൻ കല്ലുങ്കൽ വചന സന്ദേശം നൽകും. വൈകിട്ട് 3 ന് ആഘോഷമായ വിശുദ്ധ കുരിശിന്റെ വഴി. കുരിശുമുടി അടിവാരത്തിലേക്ക് വിലാപയാത്ര തൃക്കാക്കര എസ് എസ് മൈനർ സെമിനാരി വൈസ് ഡയറക്ടർ ഫാ. ജയിംസ് തുരുത്തിക്കര പീഡാനുഭവ സന്ദേശം നൽകും.
വലിയ ശനി ദിനമായ ഏപ്രിൽ 4 ന് മാമ്മോദീസ വ്രതനവീകരണം വെള്ളം വെഞ്ചിരിപ്പ് വിശുദ്ധ കുർബ്ബാന. രാത്രി 10.30ന് ഉയിർപ്പ് തിരുകർമ്മങ്ങൾ ആരംഭിക്കും.
ഉയിർപ്പ് ദിനമായ ഏപ്രിൽ 5 ന് രാവിലെ 5:30 നും, 7 നും വിശുദ്ധ കുർബാന.
