വിശുദ്ധവാരത്തിൽ മലയാറ്റൂർ കുരിശുമുടിയിലെ തിരുകർമ്മങ്ങളും വി.കുർബാന സമയക്രമവും താഴെ കൊടുത്തിരിക്കുന്നു.
➕ ഓശാന ഞായർ ദിനമായ മാർച്ച് 29ന് രാവിലെ 6 ന് കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം ചാന്താ രൂപത ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിക്കും. രാവിലെ 8.30, 9.30, വൈകിട്ട് 6.30 വിശുദ്ധ കുർബ്ബാന.
➕ മാർച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ രാവിലെ 5.30, 7.30, 9.30 വൈകിട്ട് 6.30 വിശുദ്ധ കുർബ്ബാന.
➕ പെസഹാ ദിനമായ ഏപ്രിൽ 2 ന് രാവിലെ 7 ന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബ്ബാന വചന സന്ദേശം, കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആൻറണി നടുവത്തുശ്ശേരി കാർമ്മികത്വം വഹിക്കും ഫാ. മനോജ് വർഗീസ് വചന സന്ദേശം നൽകും, തുടർന്ന് പൂർണ ദിന ആരാധന.
➕ ദുഃഖവെള്ളി ദിനമായ ഏപ്രിൽ 3 ന് രാവിലെ 7 ന് പീഡാനുഭവ തിരുകർമ്മങ്ങൾ. എറണാകുളം - അങ്കമാലി അതിരൂപത എഡ്യൂക്കേഷൻ ആൻഡ് കോർപ്പറേറ്റ് ഏജൻസി മാനേജർ ഫാ. തോമസ് നങ്ങേലിമാലിയിൽ കാർമ്മികത്വം വഹിക്കും ഫാ. ജോസ് വടക്കൻ പീഡാനുഭവ സന്ദേശം നൽകും തുടർന്ന് വിശുദ്ധ കുർബ്ബാന സ്വീകരിക്കൽ നഗരി കാണിക്കൽ.
➕ വലിയ ശനിദിനമായ ഏപ്രിൽ 4 രാവിലെ 7 ന് മാമ്മോദീസ വ്രത നവീകരണം വെള്ളം വെഞ്ചിരിപ്പ് വിശുദ്ധ കുർബാന വചന സന്ദേശം. ഫാ. സോജൻ പൂവത്തിങ്കൽ കാർമ്മികത്വം വഹിക്കും രാത്രി 11.45ന് ഉയിർപ്പ് തിരുക്കർമ്മങ്ങൾ ആരംഭിക്കും വിശുദ്ധ കുർബാന, വചന സന്ദേശം, തിരുവനന്ദപുരം സ്‌നേഹാരാം റെമഡിയൽ എഡ്യൂക്കേഷൻ പ്രോഗ്രാം കോ ഓഡിനേറ്റർ ഫാ. വർക്കിച്ചൻ മേച്ചേരിൽ കാർമ്മികത്വം വഹിക്കും.
➕ ഉയിർപ്പ് ഞായർ ദിനമായ ഏപ്രിൽ 5 ന് രാവിലെ 3, 5.30, 7.30, 9.30 വിശുദ്ധ കുർബാന
