പുതുഞായർ തിരുനാൾ മലയാറ്റൂർ സെന്റ് തോമസ് പളളിയിൽ (താഴത്തെ പള്ളി) വി.കുർബാനയുടെയും തിരുകർമ്മങ്ങളുടെയും സമയം
- ഏപ്രിൽ 6 രാവിലെ 5.30 ന് ആരാധന, 6 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് സെബിയൂർ സെന്റ്. സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അലൻ കാളിയങ്കര കാർമ്മികത്വം വഹിക്കും.
- 7 ന് രാവിലെ 5.30ന് ആരാധന 6 ന് വിശുദ്ധ കുർബ്ബാന. വൈകിട്ട് 6 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് വിമലഗിരി മേരി ഇമ്മാക്കുലേറ്റ് പള്ളി വികാരി ഫാ. ഷാൻലി ചേർപണത്ത് കാർമ്മികത്വം വഹിക്കും.
- 8 ന് രാവിലെ 6 ന് വിശുദ്ധ കുർബ്ബാന. വൈകിട്ട് 6 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഇല്ലിത്തോട് സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. ജോൺസൻ വല്ലൂരാൻ കാർമ്മികത്വം വഹിക്കും.
- 9 ന് രവിലെ 6 ന് ആഘോഷമായ പാട്ടു കുർബ്ബാന തുടർന്ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് തിരുനാളിന് കൊടി കയറ്റും. വൈകിട്ട് 6 ന് ആഘോഷമായ പാട്ട് കുർബ്ബാന ആരക്കുന്നം സെന്റ്. ജോസഫ് പള്ളി വികാരി ഫാ. നിഖിൽ മുളവരിയ്ക്കൽ കാർമ്മികത്വം വഹിക്കും.
- 10 ന് രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന (പഴയ പള്ളിയിൽ) വൈകിട്ട് 5.30 ന് രൂപം വെഞ്ചിരിപ്പ് (പഴയ പള്ളിയിൽ) തിരുസ്വരൂപങ്ങൾ പഴയ പള്ളിയിൽ നിന്നും ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കുന്നു തുടർന്ന് ആഘോഷമായ പാട്ടു കുർബ്ബാന, വചന സന്ദേശം ഇടവകയിൽ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും തുടർന്ന് അങ്ങാടി പ്രദക്ഷിണം.
- 11 ന് രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന (പഴയ പള്ളിയിൽ) വൈകിട്ട് 6 ന് ആഘോഷമായ പാട്ട് കുർബ്ബാന കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമൽ പെരിയപ്പാടൻ കാർമ്മികത്വം വഹിക്കും. ആയത്തുപടി നിത്യസഹായ മാത പള്ളി വികാരി ഫാ. വർഗ്ഗീസ് പുളിക്കൽ വചന സന്ദേശം നൽകും. തുടർന്ന് അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ.
- പുതുഞായർ തിരുനാൾ ദിനമായ 12ന് രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ വൊക്കേഷൻ പ്രമോട്ടർ ഫാ. അരുൺ മാടൻ കാർമികത്വം വഹിക്കും. 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന തുമ്പൂർ സെന്റ്. മാത്യൂ പള്ളി വികാരി ഫാ. ഷിബു കളംപറമ്പിൽ കാർമ്മികത്വം വഹിക്കും. ഫാ. വിമൽ വചന സന്ദേശം നൽകും. വൈകിട്ട് 5 ന് പൊൻപണം എത്തിച്ചേരും. 6 ന് വിശുദ്ധ കുർബ്ബാന കൊരട്ടി സെന്റ്. മേരീസ് ഫൊറോന പള്ളി അസിസ്റ്റൻറ് വികാരി ഫാ. ഡോ. ലിജോ കുറിയേടൻ കാർമ്മികത്വം വഹിക്കും.
- എട്ടാമിടം 17, 18, 19 തീയതികളിൽ നടക്കും. 17 ന് വൈകിട്ട് 5.30ന് ആഘോഷമായ പാട്ടു കുർബ്ബാന ഫാ. പോൾസൺ പെരെപ്പാടൻ കാർമ്മികത്വം വഹിക്കും തുടർന്ന് അങ്ങാടി പ്രദക്ഷിണം.
- 18 ന് വൈകിട്ട് 6 ന് ആഘോഷമായ പാട്ടു കുർബാന ആയത്തുപടി നിത്യസഹായ മാതാ പള്ളി അസിസ്റ്റൻറ് വികാരി ഫാ. സിറിൽ കുന്നേക്കാടൻ കാർമ്മികത്വം വഹിക്കും. പുത്തൻപള്ളി സെൻറ് ജോർജ് പള്ളി അസിസ്റ്റൻറ് വികാരി ഫാ. ആൽവിൻ കീഴ്ത്തറ വചന സന്ദേശം നൽകും. തുടർന്ന് അങ്ങാടി പ്രദക്ഷിണം ലൈറ്റ് ഷോ.
- 19 ന് രാവിലെ 9. 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന ഐയ്മുറി തിരുഹൃദയ പള്ളി അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് വെമ്പിളി കാർമ്മികത്വം വഹിക്കും മറ്റുർ സെൻറ് ആൻറണി പള്ളി അസിസ്റ്റൻറ് വികാരി ഫാ. ഡെൽവിൻ മൂലൻ വചന സന്ദേശം നൽകും. വൈകിട്ട് 5 ന് പൊൻപണം എത്തിച്ചേരും 6 ന് ആഘോഷമായ പാട്ടു കുർബ്ബാന ഫാമിലി അപ്പോസ്റ്റലേറ്റ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. അഗസ്റ്റിൻ ഞവരക്കാട് കാർമ്മികത്വം വഹിക്കും രാത്രി 8 ന് തിരുസ്വരൂപം എടുത്തു വയ്ക്കൽ, തിരുനാൾ കൊടിയിറക്കം.
