കൊച്ചി: കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് പിടിയിലായത്.
തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, ഇടപ്പള്ളിയിലെ ഹോട്ടൽ ഉടമയായ കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍ , കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവീയേഷന്‍ വിദ്യാര്‍ഥിനിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും, 34 ഗ്രാം കൊക്കെയൻ, .36 ഗ്രാം മെത്താഫിറ്റമിൻ, .44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു.
ഈവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കു മരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്.
