തൃശൂർ മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും യുഎൻഎയുടെ സജീവ പ്രവർത്തകയുമായിരുന്ന യുവതി അപ്രതീക്ഷിതമായി മരണപ്പെട്ടു.

തൃശൂർ മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും യുഎൻഎയുടെ സജീവ പ്രവർത്തകയുമായിരുന്ന ലെന ജോൺ (23) അപ്രതീക്ഷിതമായി മരണപ്പെട്ടു.

IELTS പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലെനയ്ക്ക് അനുഭവപ്പെട്ട പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്.



പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലെന, ബുധനാഴ്ചയാണ് പരീക്ഷയ്ക്കായി എറണാകുളത്ത് എത്തിയത്. പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില മെച്ചപ്പെട്ടില്ല.
ലെനയുടെ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, ആംബുലൻസിൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ലെന മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2