ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻപോറ്റി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സിറ്റി പോലീസ് കമ്മീഷണർ ആണ് പരാതി കൈമാറിയത്.
കഴക്കൂട്ടത്തെ ഭൂഉടമയായ ഒരു സ്ത്രീയും കടകംപ്പള്ളി സുരേന്ദ്രനും കൂടി കേസിൽ കുരുക്കി അകത്തിടാൻ ശ്രമിച്ചുവെന്നാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പരാതി.
