തൃശ്ശൂർ: കോടാലിയിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയിൽ കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൾ ജോയാണ് മരിച്ചത്.
ആൾ ജോയുടെ സഹോദരൻ അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുട്ടികൾ തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ചതിന് ശേഷമാണ് കുട്ടികൾ കിടന്നത്. അതുകൊണ്ട് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കൾ കരുതിയത്. കുട്ടികളെ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്.
പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിൽ കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരന്നു.
ശങ്കുവരയൻ/വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.
