പി എസ് സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി മന്ത്രിസഭായോഗം.
നാല് വർഷത്തെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40 വയസാകും പ്രായപരിധി. എസ്‌സി, എസ്‌ടി വിഭാ ഗത്തിന് 45 വയസും. ഒബിസി വിഭാഗക്കാർക്ക് 43 വയസ്സുവരെയും അപേക്ഷിക്കാം
ജനറൽ വിഭാഗത്തിനുള്ള പ്രായപരിധി 36 വയസായിരുന്നു പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ഒബിസ വിഭാഗങ്ങൾക്കും യഥാക്രമം 41, 39 എന്നിങ്ങനെയായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രായപരിധി.
