കാർപള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി | Ulsavam begins at Karpallikavu Sree Mahadeva Temple

ചരിത്ര പ്രസിദ്ധമായ ഭാരതത്തിലെ പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന കാർപള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ എട്ടു ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് തുടക്കംകുറിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് മനയിൽ ഈശാനൻ ബ്രഹ്മശ്രീ നമ്പൂതിരിപ്പാട് കൊടികയറ്റി.



ഭക്തിസാന്ദ്രമായ ഈ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ സാക്ഷിയായി ശ്രീ ശങ്കരാചാര്യ സ്വാമികളുടെ പിതാവ് ശിവഗുരു ദീർഘകാലം പൂജാദി കർമ്മങ്ങൾ ചെയ്ത ക്ഷേത്രം സ്ത്രീകൾ മാത്രം അന്നദാനം ഉണ്ടാക്കി അവർ തന്നെ വിളമ്പി കൊടുക്കുന്ന ഭാരതത്തിലെ ഏക ക്ഷേത്രം മതസൗഹാർദത്തിന്റെ പ്രതീകമായി തൊട്ടടുത്തുള്ള കുരിശും തൊട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തെളിയിച്ച ശേഷം പൂരം നടക്കുന്ന ഏക ക്ഷേത്രം പട്ടികജാതി വിഭാഗങ്ങളുടെ വീടുകളിൽ നിന്ന് അരി കൊണ്ടുവന്ന് നടക്കൽ വച്ച് പ്രാർത്ഥിക്കുന്ന ഏക ക്ഷേത്രം .
എട്ടു ദിവസങ്ങളിലായി വിവിധങ്ങളായ കലാപരിപാടികളുംഅരങ്ങേറുന്നു ചന്ദ്രപ്പുര കവലയിൽ നിന്ന് 7 ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം ജനുവരി 29ന് വൈകിട്ട് 5 മണിക്ക് നടക്കുന്നു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2