നീറ്റ് പരീക്ഷ ക്രമക്കേട് ; പ്രതിഷേധിച്ച വിദ്യാർത്ഥികളെയും രാഹുൽഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നീലീശ്വരം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും രാഹുൽഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മലയാറ്റൂർ നീലീശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
മണ്ഡലം പ്രസിഡന്റ് ബിജു കണിയാംകുടിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് കാലടി ബ്ലോക്ക് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബിജു പാലിശ്ശേരി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി, കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബൂത്ത് വാർഡ് പ്രസിഡന്റുമാർ പങ്കെടുത്തു
