⭐️ നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024 അണിഞ്ഞൊരുങ്ങുന്നു ⭐️ Nakshathrathadakam 2024 is getting ready Date and timing

Post Ads 1

 


നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024 കാഴ്ചക്കാരെ വിസ്മയഭരിതരാക്കാൻ അണിഞ്ഞൊരുങ്ങുകയാണ്. ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ പലവർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾ താടാകത്തിനു ചുറ്റും തൂക്കിത്തുടങ്ങി.


മലയാറ്റൂർ - നീലീശ്വരം ഗ്രാമ പഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാറ്റൂർ മെഗാ കാർണിവൽ ഡിസംബർ 25 നു മിഴിതുറക്കും. വൈകീട്ട് ആറുമണി മുതൽ ലക്ഷക്കണക്കിന് ആളുകളുടെ ആവേശമായി മാറിയ നയനമനോഹര കാഴ്ചകൾ ആസ്വദിക്കാൻ ഏവർക്കും സ്വാഗതം.



വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ, വിവിധ തരം റൈഡുകൾ ഉള്ള അമ്യൂസ്‌മെന്റ് പാർക്ക്, ഭീമാകാരനായ പപ്പാഞ്ഞി, ഫുഡ് കോർട്ടുകൾ, ബോട്ടിംഗ്, വിവിധതരം വില്പന ശാലകൾ എന്നിങ്ങനെ ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു അത്ഭുത ലോകമാണ്.



2024 ഡിസംബർ 25 മുതൽ 31 വരെയാണ് നക്ഷത്ര തടാകം കാർണിവൽ നടത്തപ്പെടുന്നത്. പുതിയ വർഷത്തെ വരവേറ്റ് ഡി ജെ പ്രോഗ്രാമും അതിനു ശേഷം പപ്പാഞ്ഞിയ്ക്ക് തീ കൊളുത്തുന്നതോടെ ഈ കാർണിവൽ അവസാനിക്കുന്നു.
ഓരോ വർഷവും ധാരാളം ആളുകൾ ഈ ആഘോഷരാവുകൾ ആസ്വദിക്കാനായി മലയാറ്റൂർ അടിവാരത്തേയ്ക്ക് എത്തി എത്തിച്ചേരുന്നു.


Topic : Nakshathra Thadakam 2024 Malayattoor Carnival date and timing

Post Ads 2

Post a Comment

Previous Post Next Post