റെക്ടർ വധം; കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്


കുരിശുമുടി മുൻ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്. മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണി .  ജീവപര്യന്തത്തിനൊപ്പം ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.  22 സാക്ഷികളെ കോടതി  വിസ്തരിച്ചു. 
2018 മാർച്ച് മാസം ഒന്നാം തിയതി  മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ചാണു ഫാ.സേവ്യറിനു കുത്തേറ്റത്. ഇടതുതുടയുടെ മേൽഭാഗത്ത് രക്തധമനി മുറിഞ്ഞു രക്തം  ഏറെ നഷ്ടപ്പെട്ടതിനാൽ ആശുപത്രിയിൽ എത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 


Post a Comment

Previous Post Next Post

Post Ads 1

Post Ads 2